ഇവിടെ പൊള്ളുന്ന ചൂടാണ്
അകത്തും പുറത്തും
ഇതൊരു സമാവറിന്റെ ജന്മം
അഗ്നിജം വിളയുന്ന മണ്ണില്‍
അന്നം തേടിയെത്തിയവരുടെ
അകക്കാമ്പില്‍ വിളയുന്നതഗ്നിയാണ്
ഇവിടെ ഇരുന്ന് എന്റെ കൂട്ടുകാരാ
നാളെയെക്കുറിച്ച് സ്വപ്നങ്ങള്‍ നെയ്യരുത്
ഇന്നിനെക്കുറിച്ചും മറന്നേക്കുക
ഇന്നലെകള്‍ ഉണ്ടായിരുന്നെങ്കില്‍
അതോര്‍ത്തെടുത്ത് നെടുവീര്‍പ്പിടുക.
(സമാവര്‍ – പഴയ ചായക്കടകളില്‍ ഉള്ളിലും പുറത്തും തീയിട്ട് കത്തിച്ച് ചായക്ക് വെള്ളം തിളപ്പിച്ചിരുന്ന പിച്ചള പാത്രം)